കൊടുങ്ങൂർ : വാഴൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വാതല്ലൂർ കോളനി, പള്ളിപ്പറമ്പ് മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. ഉയർന്ന പ്രദേശമായ ഇവിടെ കിണറുകളും ജലസ്രോതസുകളും വറ്റി വരണ്ടു. ദിവസവരുമാനക്കാരും കൂലിപ്പണിക്കാരുമടക്കം മാസങ്ങളായി കുടിവെള്ളം വിലയ്ക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്. മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഡി.എസ്.എസ്. ജില്ലാ ചെയർമാൻ ജെയ്‌നി മറ്റപ്പള്ളി ആവശ്യപ്പെട്ടു.