കോട്ടയം : ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് ആകർഷകമായ ടൂർ പാക്കേജുകളൊരുക്കി കെ.എസ്.ആർ.ടി.സി കോട്ടയം ഡിപ്പോ.

വനിതകൾക്കായി കോട്ടയത്ത് നിന്ന് വണ്ടർലായിലേക്ക് പ്രത്യേക സർവീസ് നടത്തും. 900 രൂപയാണ് ചാർജ്. ഭക്ഷണം വണ്ടർലായിലാണ് ക്രമീകരിക്കുന്നത്. രാവിലെ 8 ന് ആരംഭിക്കുന്ന സർവീസ് രാത്രി ഏട്ടോടെ കോട്ടയത്ത് തിരിച്ചെത്തും. പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലേയ്ക്കും സർവീസ് ആരംഭിക്കും. 400 രൂപയാണ് ചാർജ്. രാവിലെ 8ന് ആരംഭിച്ച് രാത്രി 8.30 ഓടെ കോട്ടയത്ത് തിരിച്ചെത്തും. വനിതാദിനത്തോട് അനുബന്ധിച്ച് 8 മുതൽ 13 വരെ നവജീവൻ ട്രസ്റ്റ്, സ്‌നേഹക്കൂട് അഗതിമന്ദിരം എന്നിവിടങ്ങളിലെ വയോധികർക്ക് ടൂർ പാക്കേജ് സ്‌പോൺസർ മുഖേന ക്രമീകരിച്ചിട്ടുണ്ട്. കോട്ടയം - മലക്കപ്പാറ സർവീസും ഇതിനോടകം ഹിറ്റായി. രാവിലെ 6 ന് ആരംഭിക്കുന്ന സർവീസ് രാത്രി 11.30 ഓടെ കോട്ടയത്ത് തിരിച്ചെത്തും. 600 രൂപയാണ് ചാർജ്.