ഞാറയ്ക്കൽ : എസ്.എൻ.ഡി.പി യോഗം 1306-ാം നമ്പർ വിജയപുരം ശാഖ ശ്രീനാരായണഗുരുദേവ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതി ഹോമം 10.30 ന് കൊടിക്കയർ സമർപ്പണം. 11.10 ന് അലങ്കാര ഗോപുരം നമസ്‌കാര മണ്ഡപം ബലിക്കല്ല് സമർപ്പണ പൂജ.12.30 ന് പ്രസാദമൂട്ട്. 5.30 ന് ക്ഷേത്രം തന്ത്രി കോത്തല കെ.വി.വിശ്വനാഥൻ തന്ത്രിയുടെയും,​ മേൽശാന്തി പള്ളിപ്പുറം സുമേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30 ന് ഉത്സവസമ്മേളനവും,​ അലങ്കാര ഗോപുര സമർപ്പണവും ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അനൂപ് സോമൻ അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് മാതൃകാദമ്പതികളെ ആദരിക്കലും വിശിഷ്ട വ്യക്തികളെ ആദരിക്കലും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശി നമസ്‌കാര മണ്ഡപം - ബലിക്കല്ല് സമർപ്പണവും,​ യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ വിദ്യാഭ്യാസ അവാർഡ് സ്‌കോളർഷിപ്പ് വിതരണവും നിർവഹിക്കും. ശാഖാ സെക്രട്ടറി വി.എസ്.ഷിനുമോൻ, വൈസ് പ്രസിഡന്റ് ബിനു പി.മണി, യൂണിയൻ കമ്മിറ്റി മെമ്പർ കെ.സി.സോമൻ, വനിതാ സംഘം പ്രസിഡന്റ് ബിന്ദു മോഹൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അനന്തു കെ.പുഷ്‌കരൻ എന്നിവർ പങ്കെടുക്കും. 9 ന് കൊടിയേറ്റ് സദ്യ.

നാളെ ഉച്ചയ്ക്ക് 12 ന് പ്രസാദമൂട്ട് വൈകിട്ട് 7.30 ന് രവിവാര പാഠശാല കുട്ടികളുടെ വിവിധ കലാപരിപാടികൾ. രണ്ടിന് ഉച്ചയ്ക്ക് 11ന് കലശാഭിഷേകം. 11.35ന് ചതയ പ്രാർത്ഥന. 12 ന് പ്രസാദമൂട്ട്. വൈകിട്ട് 7.30 ന് കരോക്കേ ഗാനമേള. മൂന്നിന് ഉച്ചയ്ക്ക് 11 ന് കലശാഭിഷേകം.12 ന് പ്രസാദമൂട്ട്. വൈകിട്ട് 6 ന് നെയ്യ് വിളക്ക്. 7.30 ന് തിരുവാതിരകളി. 8 ന് ആനന്ദനടനം. നാലിന് രാവിലെ 9 ന് ശതകലശപൂജ, ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 4.30 ന് താലപ്പൊലിഘോഷയാത്ര. 6.30 ന് താലം അഭിഷേകം. 7.30 ന് മ്യൂസിക്കൽ കോമഡി ഫിഗർ നൈറ്റ് 8.15 ന് കൊടിയിറക്ക്.