morcha

കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി 'യൂത്ത് ഓൺ സ്ട്രീറ്റ്‌സ്' പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, വിനൂബ് വിശ്വം എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രാജ്‌മോഹൻ, ഉപാദ്ധ്യക്ഷന്മാരായ സൂരജ്, ശ്രീകുമാർ, പത്മകുമാർ അഴിക്കൻ, ജില്ലാ സെക്രട്ടറി വിഷ്ണുവിനോദ്, ട്രഷർ അനീഷ് വനിതാ സെൽ കോ-ഓർഡിനേറ്റർ മണിമേഖല ടി ഡി, മീഡിയാ കൺവീനർ സബിൻ എന്നിവർ നേതൃത്വം നൽകി.