കുറവിലങ്ങാട് : കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. രാവിലെ 9 ന് പനച്ചിക്കാട് വൈഷ്ണവം ഭജൻസ് അവതരിപ്പിക്കുന്ന ഈശ്വരനാമഘോഷം.11.30 ന് തിരുവോണ പൂജദർശനം. 12 30 ന് ആറാട്ട് സദ്യ. വൈകിട്ട് 7 ന് കൊടിയിറക്ക്, തുടർന്ന് ആറാട്ട്. 8.30 ന് ആറാട്ട് എതിരേൽപ്പ്, ദീപാരാധന. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.