പുലിയന്നൂർ : പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച രണ്ട് ആനകൾ ഇടഞ്ഞു. ഇന്നലെ രാവിലെ 11.30 ഓടെയാണ് എഴുന്നള്ളത്തിന് മുന്നോടിയായി ഒരുക്കുന്നതിനിടെ ഉണ്ണിപ്പിള്ളി ഗണേശൻ, കാളകുത്താൻ കണ്ണൻ എന്നിവർ ഇടഞ്ഞത്. പിന്നീട് ക്ഷേത്രപരിസരത്തുതന്നെ ആനകളെ തളച്ചു. ആന കുറച്ചു ദൂരം ഓടിയെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. പാലാ പൊലീസ് സ്ഥലത്തെത്തിയിരുന്നു.