youthfront

കോട്ടയം: കേരള യൂത്ത്ഫ്രണ്ട് (എം) ഏകദിന ക്യാമ്പ് നാളെ ഐ.എം.എ ഹാളിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു അദ്ധ്യക്ഷത വഹിക്കും.മ ന്ത്രി റോഷി അഗസ്റ്റിൻ, ജനറൽ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു, ഡോ.കൊച്ചുറാണി തോമസ് തുടങ്ങിയവർ സംസാരിക്കും. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, തോമസ് ചാഴികാടൻ എം.പി തുടങ്ങിയവർ പങ്കെടുക്കും. ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള സ്വാഗതവും അഡ്വ. ദീപക് മാമ്മൻ മത്തായി നന്ദിയും പറയും.