പാലാ : ജനറൽ ആശുപത്രിയിലെ അടച്ചു പൂട്ടിയ നേര്രോഗ ചികിത്സാ വിഭാഗം ഉടൻ പുന:രാരംഭിക്കാൻ നടപടി സ്വീകരിച്ചതായി ഡി.എം.ഒ. അറിയിച്ചു. ഇവിടുത്തെ നേത്ര വിഭാഗം ഡോക്ടറെ ജില്ലാ ആശുപത്രിയിലേക്ക് ജോലി ക്രമീകരണവ്യവസ്ഥയിൽ മാറ്റുകയും, ഏക ഡോക്ടർ വിരമിക്കുകയും ചെയ്‌തോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. വിഷയം ജില്ലാ വികസനസമിതിയിൽ തോമസ് ചാഴികാടൻ എം.പിയുടെ പ്രതിനിധി അഡ്വ.സിബി വെട്ടൂർ ഉന്നയിച്ചതിനെ തുടർന്നാണ് കോട്ടയത്തേക്ക് മാറ്റിയ ഡോക്ടറുടെ സേവനം അവസാനിപ്പിച്ച് ഉടൻ പ്രാബല്യത്തിൽ പാലായിൽ ചുമതലയേൽക്കാൻ ഡി.എം.ഒ നിർദ്ദേശം നൽകിയത്. ഇതോടൊപ്പം പാലാ ജനറൽ ആശുപത്രിയിൽ നിന്ന് മാറ്റിയ കാർഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് വികസന സമിതി യോഗത്തിൽ ഡി.എം.ഒ രേഖാമൂലം അറിയിച്ചു. ഫോറൻസിക് വിഭാഗത്തിനായും ശുപാർശ നൽകും.