pulse

കോട്ടയം: ശിശു സംരക്ഷണത്തിൽ കേരളം വികസിത രാജ്യങ്ങളോടൊപ്പമാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖലയിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളിലൂടെയാണ് ഇത് സാധിച്ചതെന്നും മാതൃകാപരമായ നേട്ടങ്ങൾ തുടർന്നും കൈവരിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് ബോധവത്ക്കരണ വീഡിയോ പ്രകാശനവും മന്ത്രി നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയായി. കളക്ടർ ഡോ. പി കെ ജയശ്രീ ഉൾപ്പെടെയുളളവർ പങ്കെടുത്തു.