പാലാ : ക്ഷേത്രങ്ങളിൽ നാളെ ശിവരാത്രി ആഘോഷം നടക്കും. പുലിയന്നൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രിയും പള്ളിവേട്ടയുമായ നാളെ രാവിലെ 3 മുതൽ നിർമ്മാല്യം, വിശേഷാൽ പൂജകൾ, ചുറ്റുവിളക്ക്, സൗന്ദര്യ ലഹരി ആലാപനം, എട്ട് മണി മുതൽ ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12.30ന് കാവടി അഭിഷേകം, ഒരു മണിക്ക് കുറത്തിയാട്ടം, മൂന്നിന് ഓട്ടൻതുള്ളൽകുറിച്ചിത്താനം ജയകുമാർ,മൂന്നിന് ഓട്ടൻ തുള്ളൽ, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, വേല സേവ, രാത്രി 9.30ന് നൃത്തമഞ്ജരി, 12 മുതൽ ശിവരാത്രി പൂജ,നവകം,പള്ളിവേട്ട എഴുന്നള്ളിപ്പ്.

അന്തീനാട് മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ദിവസം രാവിലെ നാലു നിർമ്മാല്യം, വിശേഷാൽ പൂജകൾ,10ന് ശ്രീബലി എഴുന്നള്ളിപ്പ്, കാവടി ഘോഷയാത്ര, 11.30ന് കാവടി അഭിഷേകം, വൈകിട്ട് ഏഴിന് ഡാൻസ് കലാക്ഷേത്ര കൊല്ലപ്പള്ളി, രാത്രി 9 ന് ഫ്‌ളൂട്ട് ഫ്യൂഷൻ രാഗശ്രീ ജെ.
മോഹൻ, 12 മുതൽ ശിവരാത്രിപൂജ, പള്ളിവേട്ട, വലിയ കാണിക്ക. രണ്ടിന് രാവിലെ 9 മുതൽ ആറാട്ട്, ആറാട്ടെതിരേൽപ്പ്, കൊടിയിറക്ക്,കലശം.

വേഴാങ്ങാനം നാളെ രാവിലെ 8 ന് ശ്രീബലി എഴുന്നളളിപ്പ്, 10 ന് കലശപൂജ, തേവർപാടത്ത് നിന്ന് കാവടി ഘോഷയാത്ര, ഉച്ചയ്ക്ക് 12ന് കാവടി അഭിഷേകം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് തിരുനാമസങ്കീർത്തനം, രാത്രി 9 ന് തിരുവാതിരകളി, 11.30 മുതൽ അഷ്ടാഭിഷേകം, ശിവരാത്രിപൂജ, 12.30 ന് വിളക്കിനെഴുന്നള്ളിപ്പ്.

കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ രാവിലെ 5 ന് നിർമ്മാല്യം, ഏഴ് മുതൽ പുരാണപാരായണം, വൈകിട്ട് 6.45 മുതൽ ദീപാരാധനചുറ്റുവിളക്ക്, ഏഴിന ഭജന സാഗർ പൂവത്തോട്, രാത്രി.എട്ട് മുതൽ വിശേഷാൽ അഞ്ച് പൂജ,ശീവേലി, 9 മുതൽ സംഗീത സദസ്സ് വാഴപ്പള്ളി വ്യാസകുമാർ, 12 മുതൽ ശിവരാത്രിപൂജ, 1 മുതൽ ഗാനമേള കൊച്ചിൻ തരംഗിണി. ബുധനാഴ്ച രാവിലെ അഞ്ച് മുതൽ ക്ഷേത്രക്കടവിൽ പിതൃതർപ്പണം.

ളാലം മഹാദേവക്ഷേത്രത്തിൽ വൈകിട്ട് 6.30മുതൽ ദീപാരാധന, ചുറ്റുവിളക്ക്, രാത്രി എട്ട് മുതൽ അഷ്ടാഭിഷേകം, നവകം പ്രഞ്ചഗവ്യം, കലശാഭിഷേകം, 10 ന് ശിവരാത്രിപൂജ, 10.30 ന് വിളക്കിനെഴുന്നള്ളിപ്പ്.

ചെത്തിമറ്റം തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ രാവിലെ 8 ന് കലശാഭിഷേകം, 8.30 മുതൽ ഗരുഡത്ത് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, കാവടിഘോഷയാത്ര, 10 ന് കാവടി അഭിഷേകം, കലശാഭിഷേകം, ഭസ്മാഭിഷേകം, ശ്രീഭൂതബലി, മഹാപ്രസാദമൂട്ട്. വൈകിട്ട് ആറിന് കാഴ്ചശ്രീബലി, ദീപാരാധന, ഏഴിന് തിരുവാതിരകളി, രാത്രി 11 മുതൽ ശിവരാത്രിപൂജ, 12 ന് വിളക്കിനെഴുന്നള്ളിപ്പ്.