പാലാ : കെ.എസ്.ഇ.ബിയുടെ 'സൗര' പദ്ധതിയുടെ ഭാഗമായി ഇന്ന് സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പാലാ വൈദ്യുതി ഭവനിലാണ് ക്യാമ്പ്. പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ പുരപ്പുറ സൗരോർജ്ജനിലയം സ്ഥാപിക്കുമ്പോൾ വൈദ്യുതി ചാർജ് ഇനത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ഇളവ് ലഭിക്കും. ഉപഭോക്താക്കൾ 13 അക്ക കൺസ്യൂമർ നമ്പർ, കെ.എസ്.ഇ.ബിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ ഫോൺ എന്നിവ ക്യാമ്പിൽ ഹാജരാക്കണം.