vasavan

കോട്ടയം: യുക്രെനിൽ അകപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങി വരാൻ കഴിയാതെ ദുരിതത്തിലായ മലയാളികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. നോർക്കയുമായി ബന്ധപ്പെട്ടുള്ള നടപടികളാണ് ഇതിന്റെ ഭാഗമായി കൈക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ 17 വിദ്യാർത്ഥികൾ നിലവിൽ യുക്രെയിനിൽ കുടുങ്ങികിടക്കുന്നുണ്ട്. ഇവരുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു. സംസ്ഥാന സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനത്തിന്റ വിശദാംശങ്ങൾ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നേരിട്ട് എല്ലാ ചെലവും വഹിച്ചു കൊണ്ട് തന്നെ ഇവരെ നാട്ടിൽ എത്തിക്കുന്നതിനുള്ള ദൗത്യത്തിനു മുന്നിൽ നിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി.