
കോട്ടയം: ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ദേശീയ ക്ഷയരോഗ സർവേ ജില്ലയിൽ ആരംഭിച്ചു. രോഗലക്ഷണങ്ങൾ പരിശോധിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പതിനായിരം വീടുകളിലാണ് സർവേ. ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന സന്നദ്ധ സംഘടനയുടെ 30 വളണ്ടിയർമാരാണ് സർവേ നടത്തുക.ലക്ഷണമുള്ളവരിൽ നിന്ന് കഫം ശേഖരിച്ച് പരിശോധന നടത്തും. ജില്ലയിലെ രോഗ വ്യാപനത്തോത് മനസിലാക്കുന്നതിനുള്ള സർവേ മാർച്ച് 24 ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ വാളണ്ടിയർ കൂടിയായ ഡോ. വിശാൽ സോണിയ്ക്ക് കിറ്റ് നൽകി പരിപടി ഉദ്ഘാടനം ചെയ്തു.