കല്ലറ : കല്ലറ പഞ്ചായത്തിലെ പറവൻതുരുത്ത് - ഉദയംതറ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. വൈക്കം നിയോജ മണ്ഡലം പ്രസിഡന്റ് സുബാഷ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കല്ലറ പഞ്ചായത്ത് പ്രസിഡന്റ് പി.എം.അശോകൻ, ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ, വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ നായർ, എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവി മറ്റം, വൈക്കം മണ്ഡലം സെക്രട്ടറി അരവീന്ദ് ശങ്കർ, ന്യൂനപക്ഷ മോർച്ച വൈക്കം മണ്ഡലം പ്രസിഡന്റ് ജോയി കല്പശ്ശേരി, ബിനുമോൻ, ഗീരീഷ്, ജോയി, തോമസ് കുടിലിൽ തുടങ്ങിയവർ നേത്യത്വം നല്കി.