
ചങ്ങനാശ്ശേരി: എസ്.എഫ്. ഐ ചങ്ങനാശ്ശേരി ഏരിയ സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം വി.പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അനന്ദു സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സനരാജ് രക്തസാക്ഷി പ്രമേയവും അഖിൽ സാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹികൾ: മൂസ റഹ്മാൻ (പ്രസിഡൻ്റ്), അഖിൽ സാജൻ, ആസിഫ് അലി (വൈസ് പ്രസിഡൻറുമാർ), രാഹുൽ രാജേന്ദ്രൻ (സെക്രട്ടറി), പൂജ പ്രസാദ്, വിനീത് തമ്പി (ജോയിൻ്റ് സെക്രട്ടറിമാർ), ശരത് തമ്പി, നവനീത് സുധീർ, എസ് നരാജ് എന്നിവർ സെക്രട്ടേറിയറ്റംഗങ്ങളായും 25 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.