കുറിച്ചി: കുറിച്ചി ഗവ.ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ വകയായി സ്ഥാപിച്ച അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്റെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് അനുവദിച്ച 13 ലക്ഷം രൂപ ചിലവഴിച്ച് വനിതാ ഘടക പദ്ധതിയിലൂടെയാണ് അൾട്രാ സൗണ്ട് സ്‌കാനിംഗ് മെഷീൻ സ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജി വിൽബർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ജോസഫ്, ബോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ധനുജ സുരേന്ദ്രൻ, കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുനിൽ കുമാർ, വാർഡ് മെമ്പർ പ്രശാന്ത് മനന്താനം, യു.ഡി.എഫ് പ്രതിനിധി ബിനു സോമൻ, എൽ.ഡി.എഫ് പ്രതിനിധി കെ.ഡി സുഗതൻ, എൻ.ഡി.എ പ്രതിനിധി മഞ്ജീഷ്, ആശുപത്രി സൂപ്രണ്ട് ഡോ.ലീന മേരി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.