തലയോലപ്പറമ്പ് : സി.പി.എം നേതാവും തെങ്ങുകയറ്റ തൊഴിലാളികളുടെ മുന്നണി പോരാളിയുമായിരുന്ന എസ്.മാധവന്റെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി. സി.പി.എം ഏരിയ കമ്മറ്റിയംഗം ഡോ. സി.എം കുസുമൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ.ബാബുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ സലിം മാളൂസ്, എസ്.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു . ടി.കെ.സാജു ലാൽ സ്വാഗതവും ടി.കെ.ഗോപി നന്ദിയും പറഞ്ഞു.