വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ അങ്കണവാടി നിർമ്മിക്കുന്നതിനു ഭൂമി വിട്ടുനൽകിയ കർത്ത്യായനി ഭവനിൽ അശോകനെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. പ്രസിഡന്റ് ഗിരിജ പുഷ്‌കരൻ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് ടി.പ്രസാദ് അനുമോദന പ്രസംഗം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ആനന്ദവല്ലി പി.കെ, കെ.ദീപേഷ്, ശ്യാമള സി.ടി, മെമ്പർമാരായ ജോർജ് പി ഡി, ജിനു ബാബു, ശോഭിക പി.വി, ലെറ്റി സാബു, രേവതി മനീഷ്, ദീപമോൾ, മിനി മനയ്ക്കപ്പറമ്പിൽ, അനൂപ് സി പി, സജീവ് കെ എസ്, രാജലക്ഷ്മി ടി.പി ,ശരത് ടി പ്രകാശ്, എസ്, രാധാമണി, പഞ്ചായത്ത് സെക്രട്ടറി ടി.ആശറാണി തുടങ്ങിയവർ പങ്കെടുത്തു.