കറുകച്ചാൽ: കങ്ങഴ പത്തനാട് പടിഞ്ഞാറേമന ശ്രീമഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് മഹാശിവരാത്രി വിശേഷാൽ പൂജകളും കൽക്കണ്ട വിതരണവും ഇന്ന് നടക്കും. രാവിലെ 4.45ന് പരദേവതാപൂജയോടെ ചടങ്ങുകൾ തുടങ്ങും. 5.30ന് ശിവപാർവ്വതി അഷ്ടോത്തരശതനാമാവലി പാരായണം, 6.10ന് പഞ്ചാക്ഷരി സ്‌തോത്ര പാരായണവും പൂജയും,8.45ന് വേദ സദാശിവ സ്‌തോത്ര പൂജയും മഹാശിവരാത്രി കൽക്കണ്ട വിതരണവും നടക്കും. മധു ദേവാനന്ദ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും. വൈകുന്നേരം 6.45ന് ദീപാരാധനയും ദീപക്കാഴ്ചയും.