കടുത്തുരുത്തി : വീടിന് നേരെ മണ്ണെണ്ണ ബോംബെറിഞ്ഞ പ്രതികളിലൊരാൾ പൊലീസ് പിടിയിൽ. ആയാംകുടി മേലേടത്ത്കുഴുപ്പിൽ അനുരാഗിനെയാണ് പിടികൂടിയത്. ജനുവരി 26 ന് രാത്രി 11.30 ന് ആയാംകുടി മംഗലശ്ശേരി വീട്ടിൽ ഓട്ടോ ഡ്രൈവറായ രാജപ്പന്റെ വീടിന് നേരെയാണ് ബോബ് എറിഞ്ഞത്. വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസിന്റെയും, കടുത്തുരുത്തി എസ്.എച്ച്.ഒ കെ.ജെ.തോമസിന്റെയും നിർദ്ദേശാനുസരണം എസ്.ഐ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാം പ്രതിയായ പൂഴിക്കോൽ കുടുന്തല വീട്ടിൽ അമലിനെ പിടികൂടാനുണ്ട്.