കാഞ്ഞിരപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ കോട്ടയം, കാഞ്ഞിരപ്പള്ളി അമൃത ബാല സംസ്‌കൃതിയുടെയും അമൃത മാതൃ സംസ്‌കൃതിയുടെയും നേതൃത്വത്തിൽ ശിവരാത്രിയോടനുബന്ധിച്ച് അമൃതഹസ്തം പരിപാടിയുടെ ഭാഗമായി 82 ഭവനങ്ങളിൽ ഭക്ഷ്യക്കിറ്റുകളും വസ്ത്രങ്ങളും വിതരണം ചെയ്തു.
പത്തനംതിട്ട ജില്ലയിലെ മൂഴിക്കൽ, പ്ലാപ്പള്ളി, ളാഹ എന്നീ സ്ഥലങ്ങളിലായിരുന്നു വിതരണം. സോശേഖരൻ നായർ, ഇന്ദിര ശേഖർ, ഷീല വിജയൻ, ഷൈല മോഹൻ, മിനി സതീഷ്, അരവിന്ദ്, നന്ദഗോപാൽ എന്നിവർ പങ്കെടുത്തു.