nurse

കോട്ടയം: നഴ്‌സുമാരുടെ റേഷ്യോ പ്രൊമോഷൻ നടപടികൾ പൂർത്തീകരിക്കുക, ഡെസിഗ്‌നേഷൻ പരിഷ്‌കരണം യാഥാർത്ഥ്യമാക്കുക, പ്രൊമോഷൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) പ്രകടനവും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹേന ദേവദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിന്ദുബായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.സി ജയശ്രീ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.ആർ രാജു, കെ.വി സിന്ധു എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ.ആർ രാജേഷ് സ്വാഗതവും കെ.ജി.എൻ.എ മെഡിക്കൽ കോളേജ് ഏരിയ പ്രസിഡന്റ് അനൂപ് വിജയൻ നന്ദിയും പറഞ്ഞു.