ചിറക്കടവ്:കേരളവെള്ളാളമഹാസഭാ 111ാം നമ്പർ ചിറക്കടവ് സമാജം വാർഷികം കെ.വി.എം.എസ് യൂണിയൻ പ്രസിഡന്റ് കെ.ബി.സാബു ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് സുമേഷ് ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.എസ്. വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ടി.പി.രവീന്ദ്രൻപിള്ള കെ.ആർ.അജിത്ത്,എം.എൻ.രാജരത്‌നം,സി.എൻ.വിജയൻപിള്ള,എസ്.ഉണ്ണികൃഷ്ണൻ,ടി.എൻ.രാമചന്ദ്രൻപിള്ള,പി.വി.സാബു എന്നിവർ പ്രസംഗിച്ചു. ഭരണസമിതിയിലേക്ക് സുമേഷ്ശങ്കർ പുഴയനാൽ കെ.ആർ.അജിത്ത്,വി.എസ്.വിനോദ് കുമാർ, ടി.പി.രവീന്ദ്രൻപിള്ള, എം.എൻ.രാജരത്‌നം, ടി.എൻ.രാമചന്ദ്രൻപിള്ള, ടി.പി.സോമൻപിള്ള, ജി.വിശ്വനാഥപിള്ള, പി.വി.സാബു, പി.പി.രാജൻ, എസ്.ഉണ്ണികൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.