
കോട്ടയം: കേന്ദ്ര സർക്കാർ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ യൂത്ത് കൺവെൻഷനും സ്‌പോർട്‌സ് കിറ്റ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ അദ്ധ്യക്ഷനായി. യുവാക്കളിൽ കായികാവബോധം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള പദ്ധതിയുടെ ഭാഗമായി ഫുട്‌ബാൾ, വോളിബാൾ, കാരംസ് ബോർഡ്, വോളിബോൾ നെറ്റ്, ഷട്ടിൽ ബാറ്റ് എന്നിവയുൾപ്പെട്ട കിറ്റാണ് നൽകിയത്. വിവിധ ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന 20 യൂത്ത് ക്ലബ്ബുകൾ സ്‌പോർട്‌സ് കിറ്റുകൾ ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ ജയമോൾ ജോസഫ് സംസാരിച്ചു.