kootayama

കോട്ടയം: യുദ്ധം ഒഴിവാക്കി സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യം ഉയർത്തി മാനവ സംസ്‌കൃതി യുദ്ധവിരുദ്ധ കൂട്ടായ്മ നടത്തി. യുദ്ധവും അക്രമവും ഒഴിവാക്കണമെന്ന് ഉദ്ഘാടനം ചെയ്ത മാനവ സംസ്‌കൃതി കേന്ദ്ര സമിതി അംഗം അഡ്വ. ജി ഗോപകുമാർ പറഞ്ഞു. കോടിക്കണക്കിന് ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ ജനങ്ങളെ കൊന്നൊടുക്കുന്ന യുദ്ധം മാനവീകതക്കെതിരാണെന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ ചെയർമാൻ ടി.എസ്.സലിം പറഞ്ഞു. എം.ശ്രീകുമാർ, ഡോ.ജോബിൻ ചാമക്കാല, അനിയൻ മാത്യു, കെ.ദേവകുമാർ, പി.ജെ ആന്റണി, പി.ആർ സുരേഷ് ബാബു, ഗിരിജാ ജോജി, സതീഷ് കുമാർ, സന്തോഷ് കൊട്ടാരം എന്നിവർ കൂട്ടായ്മയിൽ പങ്കെടുത്ത്