പാലാ: ഇടപ്പാടി ആനന്ദഷണ്മുഖസ്വാമി ക്ഷേത്രസന്നിധിയിൽ നാളെ രാവിലെ 7.30 മുതൽ മേൽശാന്തി വൈക്കം സനീഷ് ശാന്തികളുടെ നേതൃത്വത്തിൽ കുംഭമാസ വാവുബലി നടക്കും. ക്ഷേത്രത്തിൽ വിശേഷാൽപൂജകളുമുണ്ട്.
കെഴുവംകുളം: എസ്.എൻ.ഡി.പി യോഗം 106ാം നമ്പർ ശാഖാഗുരദേവ ക്ഷേത്രാങ്കണത്തിൽ കുംഭമാസ വാവുബലി നാളെ രാവിലെ 7 മുതൽ ക്ഷേത്രം മേൽശാന്തി മഹേശ്വരൻ പമ്പാവാലിയുടെ കാർമ്മികത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.
തലനാട്: ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രസന്നിധിയിൽ 6.30 മുതൽ മേൽശാന്തി രഞ്ജൻ ശാന്തിയുടെ നേതൃത്വത്തിൽ കുംഭമാസ വാവുബലി നടത്തും.