വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ പള്ളിവേട്ട മഹോത്സവം ഭക്തിനിർഭരമായി. സുബ്രഹ്മണ്യന്റെ അലംകൃതമായ തിടമ്പ് രാവിലെ ആനപ്പുറത്ത് ശ്രീബലിക്ക് എഴുന്നള്ളിച്ചു. ടി.വി. പുരം അനിരുദ്ധൻ സംഘവും കളവങ്കോടം ബിനു സംഘവുംമേളമോരുക്കി. തന്ത്രി ശിവഗിരിമഠം ശ്രീനാരായണ പ്രസാദ്, മേൽശാന്തി ടി.വി. പുരം ഉണ്ണീരാജൻ, വിനു ശാന്തി, ജഗദീശൻ ശാന്തി, രാജീവ് ശാന്തി, വിഷ്ണു ശാന്തി, സൂരജ് ശാന്തി,മോനു ശാന്തി, യെദു ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് വി.വി.വേണുഗോപാൽ, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി എൻ.കെ.കുഞ്ഞുമണി, മധു പുത്തൻതറ, ബിജു വാഴേകാട്, കെ.പി. ഉത്തമൻ, പ്രമിൽ കുമാർ, ബി.പി. മനോജ്,കേ.പി. മനോജ്, എ.ജി. ഉല്ലാസൻ, എം.ജി അനിൽകുമാർ, പി. ഷിബു, പി.രഞ്ജിത്ത്, കെ.വി.വിഭാത് എന്നിവർ നേതൃത്വം നൽകി. വൈകിട്ട് കാവടി വരവ്, അഭിഷേകം, പള്ളിപ്പുറപ്പാട്, പള്ളിവേട്ട എന്നീ ചടങ്ങുകൾ നടന്നു. ഇന്ന് സ്വർണ്ണക്കാവടിവെള്ളിക്കാവടി, ശ്രീബലി, കാഴ്ചശ്രീബലി, ശിവരാത്രി ദർശനം, പുഷ്പാഭിഷേകം എന്നിവ നടക്കും.