pampady

പാമ്പാടി: ഐക്കൺ ചാരിറ്റിസും സ്‌നേഹദീപം ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ഐക്കൺ എക്‌സലൻസ് അവാർഡ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്‌നേഹദീപം ട്രസ്റ്റ് ചെയർമാൻ ക്യാപ്റ്റൻ ഡോ. പി.ശശീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഐക്കൺ ചാരിറ്റി ചെയർമാൻ ജോർജ് എബ്രഹം, ഫാ. മാത്യു കെ. ജോൺ, അഡ്വ.ജി.രാമൻ നായർ, അഡ്വ. റജി സഖറിയ, പി.എസ് രാജൻ, ഡോ. ശാന്തിനി തോമസ്, പി.ജയചന്ദ്രൻ നായർ, വിശാഖ് കുമാർ എന്നിവർ പങ്കെടുത്തു. 48 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.