പാലാ: സി.പി.ഐ നേതാവായിരുന്ന പി എസ് പരമേശ്വരൻ നായരുടെ ആറാമത് ചരമ വാർഷികവും അനുസ്മരണ സമ്മേളനവും ഇന്ന് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. അഡ്വ. സണ്ണി ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എ.ഐ.റ്റി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ല സെക്രട്ടറി സി.കെ ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തും. ചെത്തു തൊഴിലാളി ഫെഡറേഷൻ സസ്ഥാന ജനറൽ സെക്രട്ടറി റ്റി.എൻ രമേശൻ, എ.ഐ.റ്റി.യു.സി ജില്ല സെക്രട്ടറി അഡ്വ. വി.കെ സന്തോഷ്‌കുമാർ, സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, സിപിഐ പൂഞ്ഞാർ, കടുത്തുരുത്തി മണ്ഡലം സെക്രട്ടറിമാരായ എം.ജി ശേഖരൻ, എൻ.എം മോഹനൻ, കിസ്സാൻ സഭ ജില്ല പ്രസിഡന്റ് അഡ്വ. തോമസ് വി റ്റി, ചെത്തു തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി പി.കെ ഷാജകുമാർ, ഇ.കെ മുജീബ്, എൻ.സുരേന്ദ്രൻ എന്നിവർ പ്രസംഗിക്കും.