മാന്നാർ : എസ്.എൻ.ഡി.പി യോഗം 2485-ാം നമ്പർ മാന്നാർ ശാഖയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു പ്രസംഗിച്ചു. ഭരണസമിതിയംഗങ്ങളായി കെ.പി.കേശവൻ (പ്രസിഡന്റ് ), കെ.എസ്.ഷാജുമോൻ (വൈസ് പ്രസിഡന്റ്),
ബാബു ചിത്തിരിഭവൻ (സെക്രട്ടറി), അനിൽകുമാർ, സുരേഷ് കെ കെ, മോഹൻദാസ്, സുധാർഥൻ, ജയൻ പി.പി, ഓമനക്കുട്ടൻ, ആദർശ് വിഷ്ണു (കമ്മിറ്റിയംഗങ്ങൾ ), പഞ്ചായത്ത് കമ്മിറ്റിയംങ്ങങ്ങളായി മനോജ് പി.കെ, വാസു എ.കെ, കൃഷ്ണൻ തോപ്പിൽ എന്നിവരെ തിരഞ്ഞെടുത്തു.