കോട്ടയം: ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം ഇന്ന് നടക്കും. വിവിധ ക്ഷേത്രങ്ങളിലെ ശിവരാത്രി പൂജകളും ചടങ്ങുകളും നടക്കും. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് തന്ത്രി താഴമൺമഠം കണ്ഠര് മോഹനര് മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 9.30ന് ജലധാര,12ന് ശിവരാത്രി പ്രാതൽ, 12ന് ശിവരാത്രി വിളക്ക് എഴുന്നള്ളത്ത്.
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ രാവിലെ 5ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.30 ന് ശിവപുരാണ പാരായണം, 9 ന് അഖണ്ഡനാമജപ പ്രദക്ഷിണം, വൈകിട്ട് 5ന് മഹാശയന പ്രദക്ഷിണം, 11.30ന് അഭിഷേകം, 12 ന് ശിവരാത്രിപൂജ, 1ന് വിളക്ക്.
ആർപ്പൂക്കര കുന്നതൃക്ക ശ്രീമഹാദേവ ക്ഷേത്രത്തിൽ രാവിലെ മഹാഗണപതിഹോമം, മൃത്യുജ്ഞയ ഹോമം, മയൂരനൃത്തം, ഋഷഭവാഹന എഴുന്നള്ളത്ത്, ഭക്തിഗാന നാമാർച്ചന, ശിവരാത്രി പൂജ.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ 4.20ന് ബിംബ ശുദ്ധി, പ്രാതൽ, 5.30ന് കാവടി അഭിഷേകം, എഴുന്നള്ളത്ത്. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേൽശാന്തിമാരായ തരണി ഡി.നാരായണൻ നമ്പൂതിരി, ടി.എസ് നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.
വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിൽ രാവിലെ 5.30ന് ഗണപതിഹോമം, 8ന ശിവപുരാണ പാരായണം, വൈകിട്ട് 6ന് ശ്രീരുദ്രമന്ത്രജപം, 11ന് യാമപൂജ, തന്ത്രി തെക്കേടത്ത് രഞ്ജിത്ത് നാരായണൻ ഭട്ടതിരി മുഖ്യകാർമികത്വം വഹിക്കും.