
കോട്ടയം: സി.എം.എസ് കോളേജ് വൈസ് പ്രിൻസിപ്പലും മുട്ടമ്പലം വൈകത്തേട്ട് അനു ജേക്കബിന്റെ (ന്യൂ ഇന്ത്യ ഇൻഷ്വറൻസ്, കോട്ടയം) ഭാര്യയുമായ പ്രൊഫ. സിന്നി റേച്ചൽ മാത്യു (52) നിര്യാതയായി. മകൻ: നിഖിൽ ജേക്കബ് സക്കറിയ (കാനഡ). മൃതദേഹം വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഒന്നര മണിക്കൂർ സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് കഞ്ഞിക്കുഴി ദേവലോകം റോഡിലെ വസതിയിൽ കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് 3.30ന് സെന്റ് ലാസറസ് പള്ളി സെമിത്തേരിയിൽ.