കോട്ടയം: നാഗമ്പടം പാലത്തിനു സമീപം ബസ് സ്‌റ്റോപ്പിൽ യുവതിയെ കടന്നുപിടിച്ചയാളെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിനു കൈമാറി. ഈര കൈനടി സ്വദേശി രാജേഷിനെയാണ് പിടികൂടിയത്. നാഗമ്പടത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങി ഓഫീസിലേക്കു നടന്നു പോകുന്നതിനിടെ അക്രമി കടന്നു പിടിക്കുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുത്തു.