arif-


കോഴിക്കോട് :ബെയ്ജിംഗിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിംമ്പിക്സിൽ ഇന്ത്യയെ പ്രതിനിധികരിക്കുന്ന കാശ്മീർ സ്വദേശി ആരീഫ് ഖാന് ആശംസകൾ നേർന്ന് വീഡിയോ ചിത്രം പുറത്തിറങ്ങി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ എം.സി. വസിഷ്ഠും അദ്ദേഹത്തിന്റെ മുൻ വിദ്യാർത്ഥി ഷഫീക്ക് എളേറ്റിലും ചേർന്നാണ് വീഡിയോ ചിത്രം നിർമ്മിച്ചിട്ടുള്ളത്.മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്ര വിഭാഗം വിദ്യാർത്ഥിനി ഷിലു ഫാത്തിമയുടെ ആശംസഗാനവും ഈ വീഡിയോ ചിത്രത്തിൽ ഉണ്ട്.
സ്പോർട്സ്‌ ദേശിയോദ്ഗ്രഥനത്തിന് എന്നതാണ് ഈ വീഡിയോ ചിത്രം മുന്നോട്ട് വെക്കുന്ന ആശയം.