photo

നെടുമങ്ങാട്: എക്സൈസ് നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ വിദേശമദ്യം സൂക്ഷിച്ച് വില്പന നടത്തിയ പ്രതി പിടിയിലായി. കുറ്റിയാണി വട്ടക്കരിക്കകത്ത് വച്ച് ഓട്ടോറിക്ഷയിൽ 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സൂക്ഷിച്ചു വില്പന നടത്തിയ കുറ്റിയാണി സ്വദേശി സുനിൽകുമാറിനെയാണ് (47) അറസ്റ്റ് ചെയ്തത്..

വാഹനവും മദ്യം വിറ്റ് കിട്ടിയ 2300 രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. ഐ.ബി പ്രിവന്റീവ് ഓഫീസർ സുരേഷ് പോറ്റി, നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ. സുരൂപ്, പ്രിവന്റീവ് ഓഫീസർമാരായ രജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ശ്രീകാന്ത്, ശ്രീകേഷ്, മുഹമ്മദ്‌ മിലാദ്, അധിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.