
പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനായി പ്രാർത്ഥനയോടെ താരങ്ങൾ. ജയറാം, സീമ ജി നായർ, സന്തോഷ് പണ്ഡിറ്റ് തുടങ്ങി നിരവധി താരങ്ങളാണ് വാവ സുരേഷിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവച്ചത്. 'ദൈവം കൂടെയുണ്ട്. ഞങ്ങളുടെ ഒക്കെ പ്രാർത്ഥനകളും കൂടെയുണ്ടെന്നാണ്' വാവ സുരേഷിന്റെ ചിത്രത്തിനൊപ്പം ജയറാം കുറിച്ചിരിക്കുന്നത്.
'പ്രാർത്ഥനയോടെ....വേഗം തിരിച്ചുവരണം ജീവിതത്തിലേക്ക്. കഴിഞ്ഞ ദിവസവും ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണേയെന്ന്, അപ്പോൾ പറഞ്ഞു എല്ലാ വർഷവും ഇങ്ങനെ പ്രശ്‌നം ഉണ്ടാവുമെന്ന് പക്ഷേ...പ്രാർത്ഥനയോടെ' എന്നാണ് വാവ സുരേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
പാമ്പിനെ പിടികൂടുന്നതിനിടയിൽ കടിയേറ്റു ചികിത്സയിൽ കഴിയുന്ന സുരേഷേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .നമ്മളിൽ ആർക്കും ഇല്ലാത്ത കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു . സമൂഹത്തിനു ഇദ്ദേഹത്തെ ആവശ്യമുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.
'ഒന്നും സംഭവിക്കില്ല . ഒരുപാടുപേരുടെ പ്രാർത്ഥനയുണ്ട് സഹോദരാ...പടച്ചവനെ എന്റെ പ്രിയ സഹോദരനെ കാക്കണേ.'-നാദിർഷ കുറിച്ചു.