attack-in-telegana

 

ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ കാറിന് നേരെ വെടിയുതിർത്ത് 43.5 ലക്ഷം രൂപ കവർന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ഡ്രൈവറെ ആക്രമിച്ച് പണം കവർന്നത്.


സിദ്ദിപേട്ട് ജില്ലലെ ഹൗസിംഗ് ബോർഡ് കോളനിയിലെ താമസക്കാരനായ വി നരസയ്യയുടെ പണമാണ് നഷ്ടപ്പെട്ടത്. ഒരു വസ്തു വിൽപനയുമായി ബന്ധപ്പെട്ട് ലഭിച്ച പണമാണിത്. കാറിൽ ഇരിക്കുകയായിരുന്ന ഡ്രൈവറെ പണം ഏൽപ്പിച്ചതിന് ശേഷം നരസയ്യ സബ് രജിസ്ട്രാർ ഓഫീസിനുള്ളിൽ വസ്തു ഇടപാടിനായി പോയപ്പോഴാണ് രണ്ടംഗ സംഘം ഡ്രൈവറെ ആക്രമിച്ച് പണം കവർന്നത്. ഇവരിൽ നിന്ന് രക്ഷപ്പെടാൻ വാഹനം മുന്നോട്ട് നീക്കാൻ ശ്രമിക്കുമ്പോഴാണ് ആക്രമികളിൽ ഒരാൾ ഡ്രൈവർക്ക് നേരെ വെടിയുതിർത്തത്. ഡ്രൈവറുടെ തുടയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമികൾ ഉപയോഗിച്ച ബൈക്കിന് രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടെ ഉണ്ടായിരുന്നില്ല.