urvashi

അറബ് ഫാഷൻ വീക്കിൽ നിന്നുള്ള ബോളിവുഡ് സുന്ദരി ഉർവശി റൗട്ടേലയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അറബ് ഫാഷൻ വീക്കിൽ ഷോസ്‌റ്റോപ്പറായാണ് ഇന്ത്യക്കാരി റാംപിലെത്തിയത്.

സ്വർണവും വജ്രവും ഉപയോഗിച്ചാണ് ഉർവശിയുടെ ഗൗൺ നെക്‌ലൈൻ തയ്യാറാക്കിയത്. ഗൗൺ തയ്യാറാക്കിയത് സ്വർണ നൂലിഴകൾ കൊണ്ടാണെന്നും പറയപ്പെടുന്നു. ഈജിപ്ഷ്യൻ സുന്ദരിയായ ക്ലിയോപാട്രയെ അനുകരിച്ചാണ് ഉർവശിയെത്തിയത്.

ഫർനെ വൺ അമറ്റോ തയ്യാറാക്കിയ ഔട്ട്ഫിറ്റ് താരത്തിന് നന്നായി ചേരുന്നുണ്ട്. ഗൗണിന്റെ വിലയാണ് ഫാഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഏകദേശം 40 കോടി രൂപയാണ് വസ്ത്രത്തിന്റെ വില. അറബ് ഫാഷൻ വീക്കിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഉർവശി.

View this post on Instagram

A post shared by URVASHI RAUTELA 🇮🇳 (@urvashirautela)