xgz

ബാ​ഹു​ബ​ലി​ക്കു​ശേ​ഷം​ ​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​ആ​ർ.​ ​ആ​ർ.​ആ​ർ​ ​ ​മാർച്ച് 25ന് തിയേറ്ററ്റുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ രണ്ടു റിലീസ് തീയതികൾ നേരത്തേ പുറത്തുവിട്ടിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ മാറ്റി വയ്ക്കുകയായിരുന്നു. ലോകവ്യാപകമായി മാർച്ച് 25ന് തന്നെ ആർ.ആർ. ആർ എത്തും. ​രു​ധി​രം​ ​ര​ണം​ ​രൗ​ദ്രം​ ​എ​ന്ന​തി​ന്റെ​ ​ചു​രു​ക്ക​പ്പേ​രാ​ണ് ​ആ​ർ.​ആ​ർ.​ആ​ർ.​ ​ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ആ​ർ,​ ​രാം​ ​ച​ര​ൺ​ ​എ​ന്നി​വ​ർ​ ​മു​ഖ്യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ആ​ലി​യ​ ​ഭ​ട്ട് ​ആ​ണ് ​നാ​യി​ക.അജയ് ദേവ്ഗൺ, ബ്രിട്ടീഷ് നടി ഡെയ്സി, സമുദ്രക്കനി, ശ്രിയ ശരൺ എന്നിവരാണ് മറ്റു താരങ്ങൾ. 400 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട , മലയാളം എന്നീ ഭാഷകൾക്കു പുറമേ വിദേശ ഭാഷകളിലുമായാണ് ചിത്രം എത്തുക.ഛായാഗ്രഹണം കെ. കെ. സെന്തിൽ കുമാർ, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ,കഥ. വി. വിജയേന്ദ്ര പ്രസാദ്. സംഗീതം കീരവാണി, എഡിറ്റർ ശ്രീകർ പ്രസാദ് വസ് ത്രാലങ്കാരം രാമ രാജമൗലി.ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച്.ആർ പിക്ചേഴ്സാണ് കേരളത്തിൽ ആർ.ആർ.ആ|ർ വിതരണം ചെയ്യുന്നത്.പി.ആർ.ഒ പ്രതീഷ് ശേഖർ.