rima-kallingal

ആരോഗ്യ സംരക്ഷണത്തിനായാലും സൗന്ദര്യ സംരക്ഷണത്തിനായാലും വർക്കൗട്ടിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഇന്നത്തെ കാലത്ത് താരങ്ങൾ ഉൾപ്പടെ ഒരുപാട് പേർ ജിമ്മിലേക്ക് പോകുന്നുണ്ട്. മോഹൻലാലും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും പൃഥ്വിരാജുമൊക്കെ തങ്ങളുടെ വർക്കൗട്ട് ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

അത്തരത്തിൽ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധചെലുത്തുന്ന നടിയാണ് റിമ കല്ലിങ്കൽ. ഇപ്പോൾ വർക്കൗട്ട് ചെയ്യുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് നടിയെഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഒരു മാസത്തെ പോസ്റ്റ് കൊവിഡ് വിശ്രമത്തിന് ശേഷം വർക്കൗട്ടിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാൻ. പക്ഷേ ശരീരം നമ്മളെ കീഴ്‌പ്പെടുത്തും. ശരീരം നമ്മളോട് പറയുന്നത് കേൾക്കുക, പതിയെ വർക്കൗട്ടിലേക്ക് തിരിയുക എന്നാണ് റിമയുടെ കുറിപ്പ്.