ghj

ആരാധകന്റെ വിവാഹത്തിൽ പങ്കെടുത്തു ആശംസകൾ നേർന്ന് ആസിഫ് അലി.ആലപ്പുഴ സ്വദേശി സാൻ കുര്യന്റെ വിവാഹത്തിനാണ് ആസിഫ് അലിയും ഭാര്യ സമയും നേരിട്ട് എത്തി ആശംസ നേർന്നത്. സാനുമായി പന്ത്രണ്ട് വർഷത്തെ പരിചയം തനിക്കുണ്ടെന്നും ഇവരുടെയൊക്കെ പിന്തുണയും സ് നേഹവും കൊണ്ടാണ് താനിവിടെ വരെ എത്തി നിൽക്കുന്നതെന്നും വിവാഹ വേദയിൽ വച്ച് ആസിഫ് അലി പങ്കുവച്ചു. വിവാഹച്ചടങ്ങിൽ ആരംഭം മുതൽ ആസിഫ് അലിയും സമയും ഉണ്ടായിരുന്നു. താരത്തിന്റെ പ്രവർത്തിയെ പ്രശംസിച്ച് നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തുവന്നു.അതേസമയം ന

ടൻ എന്ന നിലയിൽ കൈനിറയെ ചിത്രങ്ങളുമായുള്ള യാത്രയിലാണ് താരം. എ രഞ്ജിത് സിനിമ, മഹേഷ് മാരുതിയും എന്നീ ചിത്രങ്ങൾ ചിത്രീകരണ ഘട്ടത്തിലാണ്സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.. കുഞ്ഞെൽദോ ആണ് അവസാനം തിയേറ്ററിൽ എത്തിയ ആസിഫ്അലി ചിത്രം.