divorce

അബുദാബി : അമുസ്ലിം വിവാഹ മോചന കേസുകൾ ഒറ്റ ദിവസം കൊണ്ട് തീർപ്പാക്കാൻ അബുദാബിയിലെ അമുസ്ലിം കോടതി. നടപടികളും നീണ്ട സാക്ഷി വിസ്തരാങ്ങളും ഒഴിവാക്കി വിവാഹമോചന കേസുകൾ വേഗത്തിലാക്കാനാണ് ഡിസംബറിൽ ആരംഭിച്ച കോടതി അവസരമൊരുക്കുന്നത്. കഴിഞ്ഞ ദിവസം യു.എസ് ദമ്പതികൾക്ക് ഒറ്റ ദിവസത്തിനുള്ളിൽ വിവാഹ മോചനം അനുവദിച്ചിരുന്നു. അബുദാബിയിൽ മാത്രമാണ് ഈ സംവിധാനമുള്ളത്. യു.എ.ഇയിൽ താമസിക്കുന്ന മറ്റ് മതസ്ഥരുടെ വിവാഹം, വിവാഹ മോചനം, കുട്ടികളുടെ സംരക്ഷണം, വ്യക്തിഗത തർക്കങ്ങൾ തുടങ്ങിയവയാണ് അബുദാബിയിലെ അമുസ്ലിം കോടതി പരിഗണിക്കുന്നത്.