manika

ന്യൂഡൽഹി : ഇന്ത്യൻ വനിതാ ടേബിൾ ടെന്നിസ് താരം മണിക ബത്ര അന്താരാഷ്ട്ര റാങ്കിംഗിൽ കരിയർ ബെസ്റ്റായ 50-ാം റാങ്കിലെത്തി. ടോക്യോ ഒളിമ്പിക്സിൽ മെഡൽ നേടാനായില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന മണിക പുതിയ റാങ്കിംഗിൽ ആറുപടവുകൾ കയറിയാണ് 50-ാം സ്ഥാനത്തെത്തിയത്. പുരുഷ സിംഗിൾസിൽ ജി.സത്യൻ 33-ാം റാങ്കിലും 34-റാങ്കിലുമുണ്ട്.