aubameyang

മാഡ്രിഡ് : ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ആഴ്സനലിന്റെ സ്ട്രൈക്കർ പിയറി എംറെയ് ഒൗബമെയാംഗിനെ സ്പാനിഷ് ക്ളബ് ബാഴ്സലോണ സ്വന്തമാക്കി. ആറുമാസത്തെ പ്രാഥമിക കരാറിലാണ് ഗാബോൺകാരനായ സ്ട്രൈക്കറെ ബാഴ്സ ടീമിലെടുത്തത്.ഇന്നലെയാണ് യൂറോപ്യൻ ഫുട്ബാളിലെ ജനുവരി ട്രാൻസ്ഫർ ജാലകം അടച്ചത്. അവസാന നിമിഷത്തെ നീക്കങ്ങളിൽ ഇംഗ്ളീഷ് സ്ട്രൈക്കർ ഡെല്ലി അല്ലി ടോട്ടൻഹാമിൽ നിന്ന് എവർട്ടനിലേക്കും ആരോൺ റാംസെ യുവന്റസിൽ നിന്ന് റേഞ്ചേഴ്സിലേക്കുമെത്തി.