
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ ഡയറക്ടര്‍ (ഫിനാന്‍സ്) ആയി വി.ആര്‍. ഹരി ചുമതലയേറ്റു. 2011 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. കൊല്ലം ടി.കെ.എം. എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം തിരുവനന്തപുരം, കൊച്ചി, തൂത്തുക്കുടി, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥന്‍ പരേതനായ ആര്‍. വിജയകുമാരന്‍ നായരുടെയും സി. രമാദേവിയുടെയും മകനാണ്. കേരള ഹെല്‍ത്ത് സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായ ഡോ. പൂജ പ്രകാശാണ് ഭാര്യ.