india-cricket

എതിരാളികൾ ആസ്ട്രേലിയ, മത്സരം വൈകിട്ട് 6.30മുതൽ ആന്റിഗ്വ : അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള സെമി ഫൈനൽ ഇന്ന് നടക്കും. ക്വാർട്ടർ ഫൈനലിൽ ബംഗ്ളാദേശിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലേക്ക് ടിക്കറ്റെടുത്തത്.പാകിസ്ഥാനെയാണ് ആസ്ട്രേലിയ ക്വാർട്ടറിൽ തോൽപ്പിച്ചത്. രണ്ടു വർഷം മുമ്പ് തങ്ങളെ ഫൈനലിൽ തോൽപ്പിച്ചിരുന്ന ബംഗ്ലദേശിനോട് ഇത്തവണ ക്വാർട്ടറിൽ പകരം വീട്ടുകയായിരുന്നു ഇന്ത്യൻ യുവനിര .മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് 37.1 ഓവറിൽ 111 റൺസിന് എല്ലാവരും ആൾഒൗട്ടായി. മറുപടി ബാറ്റിംഗിൽ അൽപ്പം പതറിയെങ്കിലും 19.1 ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഏഴ് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി ബംഗ്ലദേശ് മുൻനിരയെ തകർത്ത പേസർ രവികുമാറാണ് കളിയിലെ കേമൻ. കൊവിഡിൽ നിന്ന് മുൻനിര താരങ്ങളെല്ലാം മുക്തരായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ലോകകപ്പിൽ തുടർച്ചയായ നാലാം ഫൈനലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.