cricket

അഹമ്മദാബാദ് : ഞായറാഴ്ച അഹമ്മദാബാദിൽ തുടങ്ങുന്ന ഇന്ത്യ -വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ കാണികളെ അനുവദിക്കില്ല. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. പരമ്പരയിലെ മൂന്ന് ഏകദിനങ്ങളും അഹമ്മദാബാദിലാണ് നടക്കുന്നത്. എന്നാൽ തുടർന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മൂന്ന് ട്വന്റി-20 കളുടെ പരമ്പരയിൽ 75 ശതമാനം കാണികളെ അനുവദിക്കാൻ ബംഗാൾ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

1000

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ 1000-ാമത്തെ ഏകദിനമാണ് ഞായറാഴ്ച വിൻഡീസുമായി നടക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമും ഇന്ത്യയാണ്.