p

കൊച്ചി: ഹോട്ടലുകൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും എൽ.പി.ജി ഉപയോഗിക്കുന്നവർക്ക് ആശ്വാസവുമായി പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ 19 കിലോഗ്രാം സിലിണ്ടറിന്റെ വില ഇന്നലെ 91.5 രൂപ കുറച്ചു. തിരുവനന്തപുരത്ത് 1,919.5 രൂപയും കോഴിക്കോട്ട് 1,929 രൂപയും കൊച്ചിയിൽ 1,902.5 രൂപയുമാണ് പുതുക്കിയ വില. ജനുവരി ഒന്നിന് എണ്ണക്കമ്പനികൾ 102.5 രൂപയും കുറച്ചിരുന്നു. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടർ വിലയിൽ മാറ്റമില്ല; കൊച്ചിയിൽ 906.5 രൂപ, കോഴിക്കോട്ട് 908.5 രൂപ, തിരുവനന്തപുരത്ത് 909 രൂപ.