അഗസ്ത്യ മഹാഋഷിയുടെ മഹിമകൾ ഇതിഹാസ കഥാരൂപങ്ങളിൽ നാം കണ്ടു. ഇന്ന് അഗസ്ത്യഋഷിയുടെ കഥകൾക്ക് ജ്യോതിശാസ്ത്രപരമായ ബന്ധമുണ്ടോ എന്ന് പരിശോധിക്കാം. കഥകളിലെ അഭിഗുരുവായ അഗസ്ത്യനും അഗസ്ത്യനക്ഷത്രം അഥവാ ക്യാനോപസ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കാം.
ആദ്യം അഗസ്‌ത്യ മുനിയെക്കുറിച്ചുളള കഥകളിലെ സൂചനകളും ശേഷം അഗസ്‌ത്യ നക്ഷത്രത്തെ കുറിച്ചുളള പഠനവിവരങ്ങളുമാണ് ഇവിടെ പരിശോധിക്കുന്നത്.