qatar

വാഷിംഗ്ടൺ: നാറ്റോ ഇതര സഖ്യരാജ്യമെന്ന പദവിയിലേക്ക് ഖത്തറിനെ നിർദ്ദേശിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ദീർഘകാലത്തെ സൗഹൃദവും നയതന്ത്ര പ്രാധാന്യവും കണക്കിലെടുത്താണ് തീരുമാനമെന്നും വൈകാതെ കോൺഗ്രസിന് മുന്നിൽ ഇക്കാര്യം നിർദ്ദേശിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. ഖത്തറിലെ അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽ - ഥാനിയുടെ മൂന്ന് ദിവസ യു.എസ് പര്യടനത്തിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് ബൈഡന്റെ തീരുമാനം. പ്രധാന നാറ്റോ ഇതര സഖ്യ രാജ്യമെന്ന പദവി ലഭിക്കുന്നതോടെ സാമ്പത്തികം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ ഖത്തറിനെ പ്രത്യേക പദവിയും ആനുകൂല്യവും ലഭിക്കും. ഗൾഫ് മേഖലയിൽ നിന്ന് കുവൈറ്റ്, ബഹ്‌റൈൻ എന്നിവയ്ക്ക് ശേഷം യു.എസിന്റെ നാറ്റോ ഇതര സഖ്യരാജ്യമായി മാറുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തർ.